കണ്ണൂർ :കെ.വി തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ഇനി തോമസിന് എന്തും പറയാം. അദ്ദേഹം സിപിഎമ്മുമായി കച്ചവടം നടത്തി നിൽക്കുകയാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
തോമസിന് വ്യക്തിത്വം ഇല്ല. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരനാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്നുവെന്ന് പറയുന്ന തോമസിന്‍റെ ആസ്‌തി എത്രയെന്ന് പരിശോധിക്കണം. കെ റെയിലിനെ പ്രശംസിച്ചത് അദ്ദേഹത്തിന് വിവരം ഇല്ലാഞ്ഞിട്ടാണ്.
പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് തോമസ് ഇപ്പോള്‍. പരമ പുച്ഛം മാത്രമാണ് തോന്നുന്നത്. അദ്ദേഹത്തെ പാർട്ടി പുറത്താക്കും എന്നതുറപ്പാണ്. അതിനായി കത്ത് അയച്ചിട്ടുണ്ട്. ഞങ്ങൾ പറയുന്നത് പാർട്ടി പ്രവർത്തകരുടെ വികാരമാണ്.