കണ്ണൂർ:കേരളത്തിൽ ബിജെപിക്ക് കളമൊരുക്കാൻ സിപിഎം പദ്ധതിയിടുന്നു എന്ന് കെ.സുധാകരൻ എംപി. ഡൽഹി കേന്ദ്രീകരിച്ചാണ് സിപിഎം - ബിജെപി ചർച്ച നടക്കുന്നത്. കണ്ണൂരിലെ ഒരു സിപിഎം നേതാവാണ് അതിന് കളമൊരുക്കിയത്. ഒരു തവണ കൂടി ഭരിച്ച് സിപിഎമ്മിനെ കുഴിച്ച് മൂടാനാണ് പിണറായി വിജയൻ പദ്ധതിയിടുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.
കേരളത്തിൽ ബിജെപിക്ക് കളമൊരുക്കാൻ സിപിഎം പദ്ധതിയിടുന്നു: കെ.സുധാകരൻ - k sudhakaran
കൊവിഡ് വാക്സിൻ സൗജന്യമായി നൽകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ട ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപിക്ക് കളമൊരുക്കാൻ സിപിഎം പദ്ധതിയിടുന്നു; കെ.സുധാകരൻ
അതുകൊണ്ടാണ് സിഎം രവീന്ദ്രന്‍റെ ചോദ്യം ചെയ്യൽ വൈകുന്നത്. നല്ല ഉദ്യോഗസ്ഥരുടെ കൈയ്യിൽ കിട്ടിയാൽ രവീന്ദ്രൻ തത്ത പറയുന്നത് പോലെ എല്ലാം പറയുമെന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കൊവിഡ് വാക്സിൻ സൗജന്യമായി നൽകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ട ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Dec 13, 2020, 1:27 PM IST