കണ്ണൂർ: സ്വർണ്ണ കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ തനിക്ക് ദീർഘ ദൃഷ്ടിയൊന്നുമില്ലന്ന് കെ സുധാകരൻ എം പി. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോഴത്തേതിന് സമാനമായ നിലപാട് അവർക്കെതിരെയും സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു. സ്വപ്നക്ക് സംസ്ഥാനം വിടാൻ സഹായം നൽകിയത് ഡിജിപിയാണ്. പിണറായി വിജയനെ തിരുത്താനുള്ള നേതൃത്വം സിപിഎമ്മിൽ ഇല്ല. ആകെയുണ്ടായിരുന്ന അച്യുതാനന്ദൻ സൈഡായെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് പങ്ക് പ്രവചിക്കാന്‍ ദീർഘദൃഷ്ടിയില്ലെന്ന് കെ സുധാകരന്‍ എംപി - gold smuggling case
സ്വപ്നക്ക് സംസ്ഥാനം വിടാൻ സഹായം നൽകിയത് ഡിജിപിയാണെന്നും. പിണറായി വിജയനെ തിരുത്താനുള്ള നേതൃത്വം സിപിഎമ്മിൽ ഇല്ലെന്നും എംപി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് പങ്ക് പ്രവചിക്കാനാകില്ലെന്ന് സുധാകരന്‍ എംപി
കൊവിഡ് മാനദണ്ഡത്തേക്കാൾ വലുത് നാടിൻ്റെ സംരക്ഷണമാണെന്നും കേസുകളുടെ കടൽ താണ്ടി വന്ന തന്നെ ചെറിയ കൈത്തോട് കാണിച്ച് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഉമ്മാക്കി കാണിക്കേണ്ടെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.