കേരളം

kerala

ETV Bharat / state

ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ല:കെ സുധാകരൻ - lalithika subhash

ലതിക സുഭാഷിന്‍റെ ആവശ്യം ന്യായമായിരുന്നുവെന്നും കെപിസിസിക്ക് പറ്റിയ തെറ്റ് തിരുത്തുമെന്നും സുധാകരൻ പറഞ്ഞു.

ലതിക സുഭാഷ്  കെപിസിസി  കെ സുധാകരൻ  k sudhakaran  lalithika subhash  നിയമസഭാ തെരഞ്ഞെടുപ്പ്
ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ല:കെ സുധാകരൻ

By

Published : Mar 15, 2021, 11:15 PM IST

കണ്ണൂർ: ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ലെന്നു കെ സുധാകരൻ. അവരുടെ ആവശ്യം ന്യായമായിരുന്നുവെന്നും കെപിസിസിക്ക് പറ്റിയ തെറ്റ് തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയ ധാരണകളിൽ നിന്ന് വ്യതിചലിച്ചു എന്നതാണ് ഇരിക്കൂറിലെ പ്രശ്‌നങ്ങൾക് കാരണം. ഇരിക്കൂറിൽ പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വത്തിന് ബാധ്യതയുണ്ട്. എംഎം ഹസനും കെസി ജോസഫും ചൊവ്വാഴ്‌ച കണ്ണൂരിൽ എത്തും. ഇരിക്കൂറിലെ സംഭവത്തിൽ പറയാൻ പലതുമുണ്ട്. പക്ഷെ ഇപ്പോൾ അത് പറയുന്നത് ഗുണകരമല്ല. ഇരിക്കൂറിൽ കെസി വേണുഗോപാൽ അനാവശ്യമായി ഇടപെട്ടോ എന്നതിനോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details