കണ്ണൂര്‍: കേന്ദ്ര മന്ത്രി വി.മുരളീധരനെ കൊണ്ട് കേരളത്തിന് നയാ പൈസയുടെ ഗുണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള വിലകുറഞ്ഞ നീക്കമാണ് മുരളീധരന്‍ നടത്തുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.
നയാ പൈസയുടെ ഗുണമില്ല, കേന്ദ്ര മന്ത്രി വി.മുരളീധരനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്‌ണന്‍ മുരളീധരന്‍റെ കെ-റെയില്‍ വിരുദ്ധ നിലപാട് ഫെഡറല്‍ തത്വത്തിനെതിരാണ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയാണ് മുരളീധരന്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിലവില്‍ സിപിഎം-സിപിഐ ബന്ധം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത് അതിനിടെയുണ്ടായ വിവാദം അനവസരത്തിലാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സിപിഎം വാരികയായ ചിന്തയില്‍ ഒരു വായനക്കാരന്‍റെ പ്രതികരണമെന്ന നിലയില്‍ സിപിഐക്കെതിരെ വന്ന പ്രസിദ്ധീകരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഇടപെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read More:'മണ്ണെണ്ണ വെട്ടിക്കുറച്ചത് വിഹിതം ഏറ്റെടുക്കാത്തതിനാല്‍'; സംസ്ഥാനത്തെ വിമര്‍ശിച്ചും നടപടി ന്യായീകരിച്ചും വി മുരളീധരന്‍