കണ്ണൂർ: വിഴിഞ്ഞം കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിശ്ചിത സമയത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സമരം ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് കരുതുന്നു. നടക്കാത്ത ആവശ്യമാണ് സമര സമിതി ഉന്നയിക്കുന്നതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
വിഴിഞ്ഞം കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതി; ധനമന്ത്രി കെഎൻ ബാലഗോപാൽ - വിഴിഞ്ഞം സമര സമരിതി
വിഴിഞ്ഞം സമര സമിതി ഉന്നയിക്കുന്നത് നടക്കാത്ത ആവശ്യം. സമരം ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് കരുതുന്നു എന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ കണ്ണൂരില്‍ പറഞ്ഞു.
വിഴിഞ്ഞം കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതി; ധനമന്ത്രി കെ എൻ ബാലഗോപാൽ
പദ്ധതി അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. പലരും വസ്‌തുതകൾ മനസിലാക്കി. എല്ലാവരെയും ബോധ്യപ്പെടുത്തി പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also read:സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ