കേരളം

kerala

ETV Bharat / state

നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാമെന്ന് കെ. മുരളീധരന്‍ - k muraleedharan against pinarayi vijayan

ലാവ്‌ലിന്‍  കേസിന്‍റെ വിധി ഭയന്ന് പിണറായി വിജയന്‍ മോദിയുമായി പലപ്പോഴും ധാരണയിലാകുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുരളീധരന്‍

നയപ്രഖ്യാപന പ്രസംഗം  കെ. മുരളീധരന്‍  കണ്ണൂര്‍  നിയമസഭ  k muraleedharan against pinarayi vijayan  kannur latest news
നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാമെന്ന് കെ. മുരളീധരന്‍

By

Published : Jan 28, 2020, 1:51 PM IST

കണ്ണൂര്‍: നിയമസഭയില്‍ നടക്കാനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ തനിനിറമറിയാമെന്ന് കെ.മുരളീധരൻ എം പി. യു.ഡി.എഫ്‌ ഗവര്‍ണക്കെതിരെ നല്‍കിയിരിക്കുന്ന പ്രമേയത്തെ സര്‍ക്കാര്‍ അനുകൂലിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം പിണറായി സര്‍ക്കാരിന്‍റെ മോദി വിരോധം മുഖം മൂടി മാത്രമാണെന്ന് കാരുതേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസിന്‍റെ വിധി ഭയന്ന് പിണറായി വിജയന്‍ മോദിയുമായി പലപ്പോഴും ധാരണയിലാകുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാമെന്ന് കെ. മുരളീധരന്‍

അച്ചടക്ക നടപടി സംബന്ധിച്ച് തനിക്ക് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും ലഭിച്ചാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

ABOUT THE AUTHOR

...view details