കേരളം

kerala

ETV Bharat / state

നിപ വ്യാപനം : കൂട്ടായ പ്രവർത്തനം പ്രതിരോധം സാധ്യമാക്കുമെന്ന് കെ.കെ ശൈലജ - nipah virus

രോഗലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കണ്ണൂരിലും ജാഗ്രതാ നിർദേശമുണ്ടെന്നും ശൈലജ ടീച്ചർ

k k shailaja on nipah virus outbreak kerala  നിപ  കൂട്ടായ പ്രവർത്തനം പ്രതിരോധത്തിന് വഴിവക്കുമെന്ന് കെ.കെ ശൈലജ  കെ.കെ ശൈലജ  മുൻ ആരോഗ്യ മന്ത്രി  nipah  nipah virus  k k shailaja
കൂട്ടായ പ്രവർത്തനം നിപ പ്രതിരോധത്തിന് വഴിവക്കുമെന്ന് കെ.കെ ശൈലജ

By

Published : Sep 5, 2021, 2:33 PM IST

Updated : Sep 6, 2021, 10:11 AM IST

കണ്ണൂർ : വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്‌ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കണ്ണൂരിലും ജാഗ്രതാ നിർദേശമുണ്ടെന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.

മുൻപ് നിപ പ്രതിരോധത്തിന് ഫലം ചെയ്‌തത് കൂട്ടായ പ്രവർത്തനമായിരുന്നു. 2018 ലെ നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘം തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നത് ശരിയായ പ്രതിരോധത്തിന് വഴിവയ്ക്കും. ആശങ്കയുടെ സാഹചര്യമില്ല.

നിപ വ്യാപനം : കൂട്ടായ പ്രവർത്തനം പ്രതിരോധം സാധ്യമാക്കുമെന്ന് കെ.കെ ശൈലജ

Also Read: നിപ ബാധിച്ച് മരിച്ച 12 വയസുകാരന് കൊവിഡ് ഉണ്ടായിരുന്നില്ല, വീഴ്‌ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തിൽ നിലവിൽ തുടരുന്ന ജാഗ്രത നിപ പടരാതിരിക്കാൻ ഗുണം ചെയ്യും. നിപയും കൊവിഡും പ്രത്യേകം കൈകാര്യം ചെയ്യാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കെ.കെ ശൈലജ അറിയിച്ചു.

Last Updated : Sep 6, 2021, 10:11 AM IST

ABOUT THE AUTHOR

...view details