കണ്ണൂർ : ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. എൻഡിഎയിലേക്ക് പോകാനുള്ള പ്രതിഫലമായാണ് ഈ തുക നൽകിയത്. തിരുവനന്തപുരത്ത് സി.കെ. ജാനു താമസിച്ച ഹോട്ടലിൽ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ ആരോപിച്ചു. ജാനുവിന്‍റെ വ്യക്തിപരമായ ആവശ്യത്തിനാണ് തുക വാങ്ങിയത്. പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജാനു താമസിച്ച ഹോട്ടൽ വിവരങ്ങൾ സുരേന്ദ്രന് കൈമാറിയത് താനാണെന്നും പ്രസീത വെളിപ്പെടുത്തി.
പ്രസീത അഴീക്കോട് മാധ്യമങ്ങളോട് Also Read:കൊവിഡ് കണക്കുകളിലെ കൃത്യത; കൊമ്പുകോര്‍ത്ത് സർക്കാരും പ്രതിപക്ഷവും
പ്രസീതയുടെ ഫോൺ സംഭാഷണം വാട്ട്സ്ആപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പ്രസീത ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കെ. സുരേന്ദ്രൻ്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് 6നാണ് ജാനുവിന് പണം നൽകിയത്. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും വ്യക്തിപരമായാണെന്നും ഇവർ പറയുന്നു. ഇതിനുശേഷവും സി.കെ. ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന് ആരോപണമുണ്ട്.
Also Read:കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ
ബത്തേരിയിൽ മാത്രം 1.75 കോടി തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഒഴുക്കിയെന്നാണ് വിവരം. സി.കെ. ജാനു മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവർ ചെയ്‌തത്. പാർട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു. പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്ക് മാറ്റിയതെന്നും പ്രസീത ആരോപിച്ചു.