കണ്ണൂര്‍: താനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണം നടത്തിയവർക്ക് മറുപടിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ രംഗത്ത്. താനൂരില്‍ പോയത് രഹസ്യമായല്ലന്നും കൊലപാതകവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം വേട്ടയാടലുകളുടെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷനേതാവും ഉപനേതാവും നടത്തിയതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
താനൂരിലേത് രഹസ്യ സന്ദര്‍ശനമായിരുന്നില്ല, പ്രതിപക്ഷം വേട്ടയാടുന്നുന്നുവെന്ന് പി. ജയരാജന്‍ - താനൂരിലേത് രഹസ്യ സന്ദര്‍ശനമായിരുന്നില്ല
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷനേതാവും ഉപനേതാവും നടത്തിയതെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു
തന്‍റെ അസാന്നിധ്യത്തില്‍ തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും സഭയില്‍ നടത്തിയത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർഎസ്എസ് ശൈലിയിൽ തന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്‍റെ അടിസ്ഥാനം എന്താണെന്നും ജയരാജന്‍ ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജയരാജന്‍ ചോദിച്ചു.