കണ്ണൂർ :ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ജയരാമൻ നമ്പൂതിരി. 2006 മുതൽ ചൊവ്വ ശിവക്ഷേത്രത്തിലെ മേൽ ശാന്തിയാണ് കണ്ണൂർ മലപ്പട്ടം തളിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അമിതമായി ആനന്ദിക്കുന്നില്ലെന്നും ദൈവ കടാക്ഷമാണെന്നും സന്തോഷമുണ്ടെന്നും ജയരാമൻ നമ്പൂതിരി ഇടിവി ഭാരതിനോട് പറഞ്ഞു.
'ദൈവ കടാക്ഷം' ; ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് ജയരാമൻ നമ്പൂതിരി - ചൊവ്വ ശിവക്ഷേത്രത്തിലെ മേൽ ശാന്തി
ശബരിമല മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരിയെയുമാണ് തെരഞ്ഞെടുത്തത്
ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം: ജയരാമൻ നമ്പൂതിരി
ഇന്ന് (ഒക്‌ടോബർ 18) പുലർച്ചെ നിർമാല്യത്തിനും പതിവ് അഭിഷേകത്തിനും 7.30ന് ഉഷപൂജയ്‌ക്കും ശേഷമാണ് പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിയ കുട്ടികളായ കൃതികേഷ് വർമയും പൗർണമി ജി വർമയും ആണ് നറുക്കെടുത്തത്. മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു.
Last Updated : Oct 18, 2022, 10:33 AM IST