സ്കൂട്ടർ അപകടത്തിൽപ്പെട്ട് ജവാൻ മരിച്ചു - jawan
ഇയാൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കൊളച്ചേരിമുക്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരനായ ജവാൻ മരിച്ചു
കണ്ണൂർ: ചേലേരിക്കടുത്ത് സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരനായ ജവാൻ മരിച്ചു. ചേലേരി കക്കോപുറം സ്വദേശി അനൂപ് (40) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കൊളച്ചേരിമുക്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.