കണ്ണൂർ : പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ കണ്ണൂരിൽ പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ഏതാനും ചില സ്വകാര്യ വാഹനങ്ങൾ ഓടിയതൊഴിച്ചാൽ റോഡ് വിജനമായി തുടരുന്നു. കൊവിഡ്-19ന്‍റെ വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കുന്നതിനായി പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ 7 നും രാത്രി 9 നും ഇടയിലാണ് 'ജനത കർഫ്യൂ' ആഹ്വാനം ചെയ്തത്
ജനത കർഫ്യൂ കണ്ണൂരിൽ പൂർണ്ണം
ഏതാനും ചില സ്വകാര്യ വാഹനങ്ങൾ ഓടിയതൊഴിച്ചാൽ റോഡ് വിജനമായി തുടരുന്നു.
ജനത കർഫ്യൂ കണ്ണൂരിൽ പൂർണ്ണം
അതേസമയം കണ്ണൂർ ജില്ലയില്‍ കൊവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 38 ആയി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ 8 പേരും കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിൽ 19 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 11 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 5172 പേര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് പരിശോധനക്ക് അയച്ച 143 സാമ്പിളുകളില്‍ നാലെണ്ണം പോസിറ്റീവും 137എണ്ണം നെഗറ്റീവുമാണ്. രണ്ട് സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.