കണ്ണൂർ: തളിപ്പറമ്പിലും കീഴാറ്റൂരിലും ദേശീയപാത 66ൻ്റെ വികസന ഉദ്ഘാടനം ജെയിംസ് മാത്യു എം.എൽ.എ നിർവഹിച്ചു. തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് നടന്നത്. ദേശീയപാത വികസന പ്രവൃത്തി ദേശീയതലത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്‌തത്. തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം കീഴാറ്റൂരിലാണ് നടന്നത്. പാതവികസനം ഗുണം ചെയ്യുന്നത് കാർഷിക വിളകളുടെ കയറ്റുമതിക്കാണെന്ന് ഉദ്ഘാടനം നിർവഹിച്ച ജെയിംസ് മാത്യു എം.എൽ.എ പറഞ്ഞു.
ദേശീയപാത 66ൻ്റെ വികസന ഉദ്ഘാടനം ജെയിംസ് മാത്യു എം.എൽ.എ നിർവഹിച്ചു
പാതവികസനം ഗുണം ചെയ്യുന്നത് കാർഷിക വിളകളുടെ കയറ്റുമതിക്കാണെന്ന് ഉദ്ഘാടനം നിർവഹിച്ച ജെയിംസ് മാത്യു എം.എൽ.എ പറഞ്ഞു.
ദേശീയപാത 66ൻ്റെ വികസന ഉദ്ഘാടനം ജയിംസ് മാത്യു എം.എൽ.എ നിർവഹിച്ചു
ദേശീയ പാതാ വികസനത്തിനെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്നത് കീഴാറ്റൂരിലാണ്. വയൽ നികത്തി നിർമ്മാണം അനുവദിക്കില്ലെന്നാരോപിച്ചാണ് സമരം നടത്തിയത്. സമരം കാരണം അലൈൻമെൻ്റ് ഏറെക്കാലം നിലച്ചിരുന്നു. തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ഭാഗമാണ് കീഴാറ്റൂരിലൂടെ കടന്ന് പോവുന്നത്. ഉദ്ഘാടനത്തിൽ ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. എന്നാൽ കീഴാറ്റൂർ പൊതുജന വായനശാലയിൽ നടന്ന ചടങ്ങിൽ യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ പ്രതിനിധികൾ പങ്കെടുത്തില്ല.