കണ്ണൂർ:ജയിലുമായി സംബന്ധിച്ച കാഴ്‌ചപ്പാടുകൾ ഒരുപാട് മാറാനുണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കേരളത്തിലെ ജയിലുകളിൽ ഓരോ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിൽ നിന്ന് ജയിലിലെ വികസനത്തിനുള്ള പണം കണ്ടെത്താൻ പറ്റുമെന്നും സർക്കാർ ഫണ്ടിന്‍റെ ആവശ്യം വരില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂർ സബ്‌ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും: ഋഷിരാജ് സിംഗ് - ജയിൽ കാഴ്‌ചപ്പാടുകൾ മാറണമെന്ന് ഋഷിരാജ് സിംഗ്
അന്തേവാസികൾക്ക് ഒരു ദിവസം 500 രൂപ വരുമാനം കിട്ടുന്ന രീതിയിലുള്ള തൊഴിൽ സംരംഭം ജയിലിൽ ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്
കേരളത്തിലെ ജയിലുകളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കണം. ജയിൽ വികസനത്തിനുള്ള പണം ജയിലിൽ നിന്ന് തന്നെ സമ്പാദിക്കാൻ നമ്മുക്ക് സാധിക്കണം. ഒമ്പത് പെട്രോൾ പമ്പുകൾ ജയിലുകളിൽ തുടങ്ങും. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് വഴി അന്തേവാസികൾക്ക് സ്വയം വരുമാനമാകും. നാലെണ്ണത്തിന്‍റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ ഉടൻ നടപ്പിലാക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
അന്തേവാസികൾക്ക് ഒരു ദിവസം 500 രൂപ വരുമാനം കിട്ടുന്ന രീതിയിലുള്ള തൊഴിൽ സംരംഭം ജയിലിൽ ആരംഭിക്കും. കണ്ണൂർ സബ്‌ജയിലിൽ ഒരുക്കിയ എഫ്.എം റേഡിയോ പബ്ലിക് അഡ്‌സിങ് സിസ്റ്റം, ജൈവപച്ചക്കറി കൃഷി തോട്ടം രണ്ടാംഘട്ടം, പൊതുജനങ്ങൾക്കുള്ള കുടിവെള്ള പദ്ധതി, മൈക്ക് സെറ്റ്, തയ്യൽ മെഷീൻ, ലൈബ്രറി പുസ്തകങ്ങൾ, അന്തേവാസികൾക്ക് ഉള്ള ടീഷർട്ട് എന്നിവയുടെ ഉദ്ഘാടനവും ഋഷിരാജ് സിംഗ് നിർവഹിച്ചു. ഉത്തരമേഖല ഡിഐജി എം.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ടി.കെ ജനാർദനൻ, ലാൽ ടി. ജോർജ്, കെ.വി മുകേഷ്, പി.കെ ബൈജു തുടങ്ങിയവർ സംസാരിച്ചു.