കണ്ണൂർ: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ മത്സരിക്കാൻ അസം സ്വദേശിനിയും. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായാണ് അസം സ്വദേശിയായ മുൺമി മത്സരിക്കുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ അസം സ്വദേശിയും - A native of Assam in the Kerala election
കണ്ണൂരിലെ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറിലാണ് ബിജെപി സ്ഥാനാർഥിയായി അസം സ്വദേശി മുൺമി മത്സരിക്കുന്നത്.
അസമിലെ ലോഹിപുര് ജില്ലയിലെ ബോഹിനാടി ഗ്രാമത്തിലാണ് മുൺമി ജനിച്ചതും വളര്‍ന്നതും. ഏഴുവര്‍ഷം മുമ്പാണ് ഇരിട്ടിക്കാരനായ സജേഷിനെ വിവാഹം കഴിച്ചത്. ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതപ്രകാരമായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. അസമില്‍ മുൺമിയുടെ കുടുംബം കോണ്‍ഗ്രസുകാരാണ്. ജനങ്ങളെ സേവിക്കാന്‍ ഭാഷ പ്രശ്നമല്ലെന്നാണ് മുൺമിയുടെ പക്ഷം. അതുകൊണ്ടു തന്നെയാണ് കണ്ണൂരിന്റെ മരുമകളായി ജനവിധി തേടി തെരഞ്ഞെടുപ്പിന് ഇറങ്ങിയതും.
ഭർത്താവിനും രണ്ട് പെൺമക്കളായ സാധിക, ഋഷികക്കുമൊപ്പം ഉവ്വപള്ളിയിലെ ഒറ്റമുറി വാടക വീട്ടിലാണ് മുൺമിയുടെ താമസം. ഈ വാർത്തയറിഞ്ഞ സുരേഷ് ഗോപി നല്ലൊരു വീട് നിർമിച്ച് നൽകുമെന്ന് വാഗ്ദാനവും നൽകി. അതോടെ സ്ഥാനാർഥിക്ക് ഇരട്ടി സന്തോഷമായി. വിജയിച്ചാല്‍ നാട്ടിൽ വികസനം കൊണ്ടുവരുമെന്ന് മുൺമി പറയുന്നു. എന്തായാലും ലീഗിന്റെ സിറ്റിങ് സീറ്റായ വികാസ് നഗർ മുൺമിയുടെ കന്നി അങ്കത്തോടെ പ്രസിദ്ധമാകുകയാണ്.