കണ്ണൂര്‍: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യത്തിന്‍റെ ചിത്രങ്ങൾ തളിപ്പറമ്പ് പൊലീസ് പുറത്തു വിട്ടു. സിഐഎൻ കെ സത്യനാഥനാണ് അന്വേഷണച്ചുമതല. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമം; അന്വേഷണം തുടങ്ങി - Attempt to rape a minor girl
സിഐ എൻ കെ സത്യനാഥനാണ് അന്വേഷണച്ചുമതല. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം മാനഭംഗപ്പെടുത്താൻ ശ്രമം നടന്നത്.
![പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമം; അന്വേഷണം തുടങ്ങി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമം തളിപ്പറമ്പ് വാര്‍ത്ത തളിപ്പറമ്പില്‍ പീഡന ശ്രമം കുട്ടികള്‍ക്കെതിരായ പീഡന വാര്‍ത്ത Attempt to rape a minor girl investigation began Attempt to rape a minor girl](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9188729-596-9188729-1602773345013.jpg)
പെൺകുട്ടി കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ സ്കൂട്ടറിൽ എത്തിയ പ്രതി കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറിയ പെൺകുട്ടി ബഹളം വെച്ചു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുന്നതിനിടെ ഇയാൾ സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പൊലീസ് ഇന്ന് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിയുന്നവർ 9497980884, 9497987212 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.