കേരളം

kerala

ETV Bharat / state

ജീവന്‌ ഭീഷണിയുണ്ടെന്ന് ഇന്‍റലിജൻസ്‌ റിപ്പോർട്ട്‌; പി. ജയരാജന് സുരക്ഷ വർധിപ്പിച്ചു - പി. ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ച വാർത്ത

ആർഎസ്എസ് നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം ജയരാജനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി ഇന്‍റലിജൻസ് റിപ്പോർട്ട് നല്‍കിയിരുന്നു.

Intelligence report  P. Jayarajan  security has been beefed up  ഇന്‍റലിജൻസ്‌ റിപ്പോർട്ട്  ജീവന്‌ ഭീഷണി  പി. ജയരാജൻ  പി. ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ച വാർത്ത  പി. ജയരാജൻ ഇന്‍റലിജൻസ്‌ റിപ്പോർട്ട്‌
ജീവന്‌ ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ്‌ റിപ്പോർട്ട്‌; പി. ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ചു

By

Published : Apr 22, 2021, 4:33 PM IST

കണ്ണൂർ:സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജന്‍റെ സുരക്ഷ വർധിപ്പിച്ചു. താമസ സ്ഥലത്തും യാത്രയിലും സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.

പുത്തങ്കണ്ടം ക്വട്ടേഷൻ സംഘം എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആർഎസ്എസ് സംഘം ഗൂഢാലോചന നടത്തി എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇൻ്റലിജൻസ് അന്വേഷണം നടത്തിയത്. ഗൂഢാലോചന നടന്ന കാര്യം അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഐജി അശോക് യാദവാണ് സുരക്ഷ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നേരത്തെയും പല തവണ ജയരാജനെ അപായപ്പെടുത്താനുള്ള ശ്രമവും വധഭീഷണിയും ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details