കണ്ണൂര്‍:ആവശ്യത്തിന് അധ്യാപകരില്ലാത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധിയിലാണ് പൊതുവിദ്യാഭ്യാസ രംഗത്തെ കായിക മേഖല. ഒരു കായിക അധ്യാപകന്‍ വിരമിക്കുമ്പോള്‍ ആ തസ്‌തികയിലേക്ക് പുതിയ നിയമനം നടത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ആ സ്ഥാനത്തേക്ക് പുതിയ നിയമനങ്ങള്‍ നടക്കാന്‍ വൈകുന്നത് മൂലം വിദ്യാര്‍ഥികളും മറ്റ് അധ്യാപകരും ഒരു പോല പ്രയാസമനുഭവിക്കുന്നുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരില്ലാത്താണ് സ്‌കൂള്‍ കായിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. അധ്യാപകരുടെ അപര്യാപ്‌തത മൂലം പി ടി പിരീഡുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറികളില്‍ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്നു. പലപ്പോഴും പലയിടങ്ങളിലും മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാവും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.