കേരളം

kerala

ETV Bharat / state

കണ്ണൂരിൽ എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകൾ കണ്ടെയിന്‍മെന്‍റ് സോണാക്കി - കണ്ണൂരിൽ എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകൾ കണ്ടെയിന്‍മെന്‍റ് സോണാക്കി

സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടും

In Kannur, eight local government wards have been zoned  കണ്ണൂരിൽ എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകൾ കണ്ടെയിന്‍മെന്‍റ് സോണാക്കി  കണ്ടെയിന്‍മെന്‍റ് സോൺ
കണ്ണൂർ

By

Published : Aug 8, 2020, 8:50 AM IST

കണ്ണൂർ: പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കൊട്ടിയൂര്‍ 1, 2, ധര്‍മ്മടം 13 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണുകൾ. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ചിറക്കല്‍ 22, രാമന്തളി 7, 12, ചെങ്ങളായി 16, തലശ്ശേരി 51 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതിനിടെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചക്കരക്കല്ല് സിഐ ഉൾപ്പെടെ 28 പൊലീസുകാർ ക്വാറന്‍റൈനിൽ പ്രവേശിച്ചു. മുണ്ടയാട്ടെ ഓട്ടോ ഡ്രൈവർ മിഥുനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details