കേരളം

kerala

ETV Bharat / state

കണ്ണൂരിൽ 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയി‌മെന്‍റ് സോണുകളാക്കി

കൂടുതൽ കൊവിഡ് രോഗികളെ കണ്ടെത്തിയ പ്രദേശങ്ങളെയാണ് കണ്ടെയി‌മെന്‍റ് സോണുകളാക്കി ജില്ലാ കലക്‌ടർ പ്രഖ്യാപിച്ചത്.

kannur  covid cases  containment zone  district collector  kannur covid updates  corona updates  കൊവിഡ് കേസുകൾ  കണ്ണൂർ  കൊറോണ വൈറസ്  കണ്ണൂരിൽ 30 കണ്ടെയ്‌മെന്‍റ് സോണുകൾ  കണ്ടെയ്‌മെന്‍റ് സോണുകൾ  കണ്ണൂരിൽ 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍
കണ്ണൂരിൽ 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്‍റ് സോണുകളാക്കി

By

Published : Aug 28, 2020, 9:03 AM IST

കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയി‌മെന്‍റ് സോണുകളായി ജില്ലാ കലക്‌ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പായം 9,10,11, ചെമ്പിലോട് 5, പാപ്പിനിശ്ശേരി 16, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8, കണ്ണപുരം 1, വേങ്ങാട് 9,20, ചെറുതാഴം 5, പയ്യന്നൂര്‍ നഗരസഭ19, ചപ്പാരപ്പടവ് 7, മാങ്ങാട്ടിടം 13,14, തലശ്ശേരി നഗരസഭ 46, പേരാവൂര്‍ 8, മുഴക്കുന്ന് 6, 8, കൊട്ടിയൂര്‍ 9, ധര്‍മ്മടം 3,16,17, പിണറായി 4,11 നാറാത്ത് 2, എരമം കുറ്റൂര്‍ 5, കണിച്ചാര്‍ 9,10 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം ജില്ലയിലേക്ക് തിരികെയെത്തിയവരിൽ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ 5, പയ്യന്നൂര്‍ നഗരസഭ 36 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്‌മെന്‍റ് സോണുകളാക്കും. നേരത്തേ കണ്ടെയ്‌മെന്‍റ് സോണില്‍ ഉള്‍പ്പെട്ട പെരളശ്ശേരി 5, ചെമ്പിലോട് 1,11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15, തളിപ്പറമ്പ് നഗരസഭ 3,16,18,20,22,23,24,25,29,30,32, ആറളം 8,17 മട്ടന്നൂര്‍ നഗരസഭ 34, ഇരിട്ടി നഗരസഭ 33, കൂടാളി 16, ന്യൂമാഹി 10,11 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

ABOUT THE AUTHOR

...view details