കണ്ണൂരിൽ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകൾ കണ്ടെയിന്‍മെന്‍റ് സോണാക്കി - 18 local government wards
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കുക.
കണ്ണൂർ: ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ കോര്‍പറേഷനിലെ 43-ാം ഡിവിഷനും പെരളശ്ശേരി- 18, തൃപ്പങ്ങോട്ടൂര്‍- 3, 13, കൂത്തുപറമ്പ്- 13, ഏഴോം- 14, ചിറക്കല്‍- 7, കടമ്പൂര്‍- 3, 10, പിണറായി- 12 എന്നീ വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കുക. ഇതിനുപുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ശ്രീകണ്ഠാപുരം- 2, മാങ്ങാട്ടിടം- 11, അഞ്ചരക്കണ്ടി- 10, ചിറക്കല്‍- 4, തലശ്ശേരി- 11, മുണ്ടേരി- 20, തൃപ്പങ്ങോട്ടൂര്‍- 11, കതിരൂര്‍- 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.