വീട്ടില്‍ ഒളിപ്പിച്ച കള്ളത്തോക്ക് പിടികൂടി - kannur thaliparambu
ഒന്നരപവന്‍റെ മാല മോഷണം പോയ സംഭവത്തിന്‍റെ അന്വേഷണത്തിനിടെയാണ് പരാതി നൽകിയ സുനിൽകുമാറിന്‍റെ വീട്ടിൽ നിന്നും കള്ളത്തോക്ക് പിടികൂടിയത്.
കണ്ണൂർ: മാലമോഷണത്തിന്‍റെ അന്വേഷണത്തിനിടെ വീട്ടിൽ ഒളിപ്പിച്ചുവെച്ച കള്ളത്തോക്ക് പിടികൂടി. തളിപ്പറമ്പ് കാർക്കീലിലെ സുനിൽകുമാറിന്‍റെ വീട്ടിൽ നിന്നും ഒന്നരപവന്‍റെ മാല മോഷണം പോയ സംഭവത്തിന്‍റെ അന്വേഷണത്തിനിടെയാണ് കള്ളത്തോക്ക് പിടികൂടിയത്. മാല മോഷണത്തിൽ സുഹൃത്ത് സനൂപിനെ സംശയമുണ്ടെന്ന് കാണിച്ച് സുനിൽകുമാറിന്‍റെ ഭാര്യ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. സനൂപുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ തളിപ്പറമ്പ് എസ്ഐ കെ.പി ഷൈൻ ഫോണിൽ ഒരു തോക്കിന്‍റെ ഫോട്ടോ കാണുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ സുനിൽകുമാറിന്‍റെ വീട്ടിൽ നിന്നും കള്ളത്തോക്ക് കണ്ടെടുക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.