കണ്ണൂര്‍: പഴശ്ശി ജലസംഭരണിയിൽ അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. നാട്ടുകാരാണ് ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്‌തത്. പഴശ്ശി അണക്കെട്ടിന്‍റെ ഷട്ടർ അടച്ചതോടെയാണ് നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിൽ തങ്ങി നിന്നത്. അണക്കെട്ടിനോട് ചേർന്ന ഭാഗത്താണ് മാലിന്യം ഉണ്ടായിരുന്നത്. ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസായ പഴശ്ശി ജലസംഭരണിയിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കെട്ടിനിന്നത് രോഗങ്ങള്‍ക്കിടയാക്കുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് സുരേഷ് ബാബു, ഷൈജു, രഞ്ജിത്ത് കുമാർ തുടങ്ങിയ പ്രദേശവാസികളുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്‌തത്.
പഴശ്ശി ജലസംഭരണിയിൽ മാലിന്യം; നാട്ടുകാർ ഇറങ്ങി നീക്കം ചെയ്തു - pazhassi dam kannur
സുരേഷ് ബാബു, ഷൈജു, രഞ്ജിത്ത് കുമാർ തുടങ്ങിയ പ്രദേശവാസികളുടെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്‌തത്.
പഴശ്ശി ജലസംഭരണിയിൽ കെട്ടികിടന്നിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു
ജില്ലയിലെ നഗര പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് പഴശ്ശി ജലസംഭരണിയിൽ നിന്നാണ്. മലയോരമേഖലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും പുഴയിലേക്ക് ഒഴുക്കിവിടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കെട്ടിക്കിടന്നിരുന്നത്.
Last Updated : Dec 12, 2019, 7:24 PM IST