സ്‌കൂട്ടറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടിച്ചെടുത്തു - വ്യജ മദ്യം
മാഹിയിൽ നിന്നും കടത്തുകയായിരുന്ന 63 കുപ്പി (31.500 ലിറ്റർ) മദ്യമാണ് പിടിച്ചെടുത്തത്
സ്‌കൂട്ടറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടിച്ചെടുത്തു
കണ്ണൂർ: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടിച്ചെടുത്തു. മാഹിയിൽ നിന്നും കടത്തിയ 63 കുപ്പി (31.500 ലിറ്റർ) മദ്യമാണ് തളിപ്പറമ്പ് പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ ചെങ്ങളായി മണ്ണൻചാൽ സ്വദേശി ഫാറൂഖ് പിടിയിലായി. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പ്രതിയുടെ സഹായിയിയും പ്രതിക്ക് മദ്യം എത്തിച്ച് കൊടുത്ത ആളും നിരീക്ഷണത്തിലാണ്.