കണ്ണൂർ: തളിപ്പറമ്പ സർസയദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. നിർമാണത്തിനെതിരെ നഗരസഭാ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും തളിപ്പറമ്പ ഡിവൈഎസ്‌പിക്കും പരാതി നൽകി. എന്നിട്ടും നിർമാണം നടക്കുന്നതായാണ് പരാതി.
തളിപ്പറമ്പ സർസയദ് ഇൻസ്റ്റിറ്റ്യൂട്ടിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി - Taliparamba
സംഭവത്തിൽ സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നഗരസഭയിൽ എത്തിയിരുന്നു. തെളിവെടുപ്പിനായി കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തും വിജിലൻസ് ഉദ്യോഗസ്ഥർ എത്തി
സംഭവത്തിൽ സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നഗരസഭയിൽ എത്തിയിരുന്നു. തെളിവെടുപ്പിനായി കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തും വിജിലൻസ് ഉദ്യോഗസ്ഥർ എത്തി. ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ ഇപ്പോൾ നടക്കുന്ന ഒരു നിർമാണ പ്രവർത്തനത്തിനും നഗരസഭാ അനുമതി നൽകുകയോ നിർമാണ പ്രവർത്തനങ്ങൾക്കുള്ള പേപ്പറുകൾ നഗരസഭയിൽ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സെക്രട്ടറി പറയുന്നു. പൊലീസും നിർമാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലം സന്ദർശിച്ചു.