ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു - തലശേരി ലേറ്റസ്റ്റ്
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തലശേരിയിലാണ് സംഭവം
കണ്ണൂര്‍: തലശേരി ചമ്പാട് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ചമ്പാട് കണ്ടുകുളങ്ങര സ്വദേശി പരവറത്ത് വീട്ടിൽ കുട്ടികൃഷ്ണനാണ് ( 68 ) ഭാര്യ നിർമ്മലയെ ( 57 ) കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ ടെറസിൽ തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്നും കുട്ടികൃഷ്ണന് ഭാര്യ നിർമ്മലയെ സംശയമായിരുന്നെന്നും സമീപവാസികൾ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് തലശേരി ഡിവൈഎസ്‌പി കെ.ബി. വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.