കണ്ണൂർ:കുടുംബ വഴക്കിനെ തുടർന്ന് 69കാരന്‍ ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂര്‍ കക്കാട് കൊറ്റാളിയില്‍ രവീന്ദ്രനാണ് ഭാര്യ പ്രവിത (63), മകള്‍ റനിത(30) എന്നിവരെ ആക്രമിച്ചത്. ആക്രമണത്തിനിടെ ഇയാള്‍ക്കും പരിക്കേറ്റു.
തലയ്ക്കും ദേഹത്തും മുറിവേറ്റ്, ചോരവാര്‍ന്ന നിലയിലായിരുന്ന പ്രവിതയെയും റനിതയെയും കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്ക് തർക്കത്തെ തുടര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഭാര്യയും മകളും പൊലീസിനോട് പറഞ്ഞു. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് മകൻ ശരൺ തടയാൻ ശ്രമിക്കുന്നതിനിടെയാണ് രവീന്ദ്രന്‍റെ കൈകാലുകള്‍ക്ക് പരുക്കേറ്റത്.