കേരളം

kerala

ETV Bharat / state

പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

ഭർതൃപീഡനത്തെ തുടർന്നാണ് ഷമീല ആത്മഹത്യ ചെയ്തത് എന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവായ റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

Husband arrested for Woman commits suicide  Woman commits suicide in Payyannur  പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ  ഭർതൃപീഡനം  ഷമീല  ഷമീല ആത്മഹത്യ ചെയ്തു  റഷീദ്  പൊലീസ്  Police
പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

By

Published : Jul 2, 2021, 7:50 PM IST

കണ്ണൂർ:പയ്യന്നൂർ രാമന്തിളിയിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി റഷീദിനെയാണ് പയ്യന്നൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് ഇയാൾ അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ജൂൺ 2 നാണ് റഷീദിന്‍റെ ഭാര്യ ഷമീല ആത്മഹത്യ ചെയ്‌തത്. ഷമീലയുടെ ആത്മഹത്യക്കുറിപ്പിൽ റഷീദിന്‍റെ പേരുണ്ടായിരുന്നു. ഇതിന് പിന്നാലെ റഷീദ് ഒളിവിൽ പോവുകയായിരുന്നു.

ALSO READ:സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ.സുരേന്ദ്രന്‍

ഭർതൃപീഡനത്തെ തുടർന്നാണ് ഷമീല ആത്മഹത്യ ചെയ്തിരുന്നതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. റഷീദ് നിരന്തരം പണം ആവശ്യപ്പെട്ട് മർദിച്ചിരുന്നതായും കുടുംബം പരാതിപ്പെട്ടിരുന്നു.

ALSO READ:കയറ്റങ്ങളും വളവുകളുമില്ലാത്ത മൂന്നാര്‍ യാത്ര; പഴയ രാജപാത തുറക്കണമെന്ന് ആവശ്യം

ഇതിനെ തുടർന്ന് ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. ഗർഹിക പീഡനം, ആസ്വഭാവിക മരണം എന്നീ വകുപ്പുകൾ ചേർത്താണ് റഷീദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details