കണ്ണൂർ: കൊവിഡ് കാലം നഷ്ടക്കണക്കുകളുടെ കൂടി കാലമാണ്. ഭൂമി കൈമാറ്റവും രജിസ്ട്രേഷനും നിലച്ചതോടെ ഈ മേഖലയില്‍ നിന്നുള്ള വരുമാനം പൂർണമായും ഇല്ലാതായി. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പ്രകാരം മുദ്രപത്രങ്ങളുടേയും റവന്യു സ്റ്റാമ്പിന്‍റെയും വില്‍പ്പനയില്‍ വൻ ഇടിവാണുണ്ടായത്. ഇതോടെ രജിസ്ട്രേഷൻ വരുമാനത്തില്‍ സർക്കാരിനും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവർക്കും വൻ പ്രതിസന്ധി സൃഷ്ടിച്ചു.
ഭൂമികൈമാറ്റം നിലച്ചു: വരുമാനം നിലച്ച് ആധാരമെഴുത്ത് മേഖല - land transfers stopped during covid
നഗര - ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് ഒരു പോലെ പിടിമുറുക്കിയത് ഭൂമി കച്ചവടത്തെ സാരമായി ബാധിച്ചു. ഇതോടെ ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആധാരമെഴുത്തുകാരും പ്രതിസന്ധിയിലായി.
![ഭൂമികൈമാറ്റം നിലച്ചു: വരുമാനം നിലച്ച് ആധാരമെഴുത്ത് മേഖല റവന്യൂ വരുമാനം ഇടിവ് ഭൂമികൈമാറ്റങ്ങൾ നിലച്ചു റവന്യൂ വരുമാനം നേർപകുതിയായി സ്ഥാവര വസ്‌തുക്കളുടെ കൈമാറ്റം huge revenue loss land transfers stopped during covid revenue loss latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9195707-thumbnail-3x2-hyc.jpg)
നഗര - ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് ഒരു പോലെ പിടിമുറുക്കിയത് ഭൂമി കച്ചവടത്തെ സാരമായി ബാധിച്ചു. ഇതോടെ ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആധാരമെഴുത്തുകാരും പ്രതിസന്ധിയിലായി.
ദിനം പ്രതി നൂറിലധികം രജിസ്ട്രേഷനാണ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കാറുള്ളത്. എന്നാൽ ദിവസം ഒരു രജിസ്ട്രേഷൻ പോലുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതോടൊപ്പം ഭൂമിക്കും കെട്ടിടങ്ങൾക്കും വിപണി വില കുറഞ്ഞതും കൈമാറ്റങ്ങളെ മന്ദഗതിയിലാക്കി. നിലവിൽ ലൈഫ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ മാത്രമാണ് ഏക ആശ്വാസമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.