നെറ്റിപ്പട്ടങ്ങൾക്ക് പിന്നിലെ വളകിലുക്കം; അജിതയുടെ കൈകളില്‍ നെറ്റിപ്പട്ട സൗന്ദര്യം - house wife ajitha
ഓരോ ചന്ദ്രക്കലയുടേയും അർഥവും എണ്ണവും മാറാതെ സൗന്ദര്യം നിറയുന്ന നെറ്റിപ്പട്ടങ്ങൾ നിർമിക്കുന്ന ഒരു വീട്ടമ്മയുണ്ട് കണ്ണൂരില്‍. കണ്ണപുരം ചുണ്ടയിലെ അജിത പുഞ്ചാൽ മ്യൂറൽ പെയിന്‍റിങ് പഠന സമയത്താണ് അടുത്ത സുഹൃത്തിൽ നിന്നും നെറ്റിപ്പട്ട നിർമാണം സ്വായത്തമാക്കിയത്.
കണ്ണൂർ: ഉത്സവങ്ങൾക്ക് കരിവീരൻമാർ എഴുന്നള്ളുമ്പോൾ ഏത് പൂരപ്രേമിയും ഒരു നിമിഷം അത്ഭുതത്തോടെ നോക്കി നിന്നു പോകും. കരിവീരൻമാർക്ക് സൗന്ദര്യവും പ്രൗഢിയും പകർന്നു നല്‍കുന്നതില്‍ സ്വർണവർണത്തിലുള്ള നെറ്റിപ്പട്ടങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. ഇപ്പോൾ ആനകൾക്ക് മാത്രമല്ല, വീടുകളില്‍ അലങ്കാര വസ്തുവായും നെറ്റിപ്പട്ടങ്ങൾ തിളങ്ങിനില്‍ക്കാറുണ്ട്. ഇത്ര മനോഹരമായി എങ്ങനെയാണ് ചന്ദ്രക്കലയും കുമിളയും ചേർത്ത് നെറ്റിപ്പട്ടം നിർമിക്കുക എന്ന് ആസ്വാദകർ പലപ്പോഴും ഓർത്തുപോകാറുണ്ട്. ഓരോ ചന്ദ്രക്കലയുടേയും അർഥവും എണ്ണവും മാറാതെ സൗന്ദര്യം നിറയുന്ന നെറ്റിപ്പട്ടങ്ങൾ നിർമിക്കുന്ന ഒരു വീട്ടമ്മയുണ്ട് കണ്ണൂരില്‍. കണ്ണപുരം ചുണ്ടയിലെ അജിത പുഞ്ചാൽ മ്യൂറൽ പെയിന്‍റിങ് പഠന സമയത്താണ് അടുത്ത സുഹൃത്തിൽ നിന്നും നെറ്റിപ്പട്ട നിർമാണം സ്വായത്തമാക്കിയത്.