കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ കനത്ത മഴയിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ചുണ്ടയിൽ സുമതിയുടെ വീട്ടിലേക്കാണ് മതിൽ പൂർണമായും ഇടിഞ്ഞു വീണത്. വീടിന്‍റെ അടുക്കള പൂർണമായും തകർന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.
വാടകയ്ക്ക് താമസിക്കുന്ന ടിആർ മണിയും കുടുംബവുമാണ് ആ സമയം വീട്ടിൽ ഉണ്ടായിരുന്നത്. മണിയുടെ ഭാര്യ പാത്രം കഴുകുമ്പോഴായിരുന്നു മതിൽ ഇടിഞ്ഞു വീണത്. സ്ഥലത്ത് നിന്നും പെട്ടെന്ന് മാറിയതിനാൽ അപകടം ഒഴിവായത്. മതിൽ കെട്ടിയ കല്ലുകൾ മുഴുവനായും അടുക്കള വശത്തേക്ക് വീഴുകയായിരുന്നു.