കണ്ണൂർ: സർക്കാരിൻ്റെ ലൈഫ് പദ്ധതിയിൽ പാതി വഴിയിൽ നിലച്ച വീട് നിര്‍മാണം പൂർത്തീകരിച്ച് ജനമൈത്രി പൊലീസും നാട്ടുകാരും. ചെമ്പന്തൊട്ടി തോപ്പിലായിലെ പാത്തിക്കൽ ലിസിക്കാണ് വീടെന്ന സ്വപ്‌നം സഫലമായത്. താല്‍ക്കാലിക ഷെഡിലാണ് വർഷങ്ങളായി ലിസിയും കുടുംബവും താമസിച്ചിരുന്നത്. സർക്കാരിന്‍റെ പിഎംഎവൈ ലൈഫ് ഭവനപദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭ വീട് നിർമിക്കുന്നതിന് അനുമതി നല്‍കിയെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
പൊലീസും നാട്ടുകാരും കൈകോര്‍ത്തു; ലിസിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീടായി - house
സർക്കാരിന്‍റെ പിഎംഎവൈ ലൈഫ് ഭവനപദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭ വീട് നിർമിക്കുന്നതിന് അനുമതി നല്‍കിയെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ലിസിയുടേയും കുടുംബത്തിന്‍റേയും ദുരിതം ചിത്രകാരന്‍ എബിഎന്‍ ജോസഫാണ് ശ്രീകണ്‌ഠപുരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് ചെമ്പന്തൊട്ടി ഹൈസ്‌കൂളിൽ വെച്ച് ശ്രീകണ്‌ഠപുരം എസ് ഐ കെ.വി രഘുനാഥ് ചെയർമാനായും വാർഡ് കൗൺസിലർ കെ.എം ഫിലോമിന കൺവീനറുമായ ഒരു കമ്മിറ്റി രൂപീകരിച്ചു. ശ്രീകണ്‌ഠപുരം പൊലീസിന്‍റെ വാർ കൂട്ടായ്‌മയും നാട്ടുകാരും സംയുക്തമായി നിർമാണ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു. ഒരു വർഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശ്രീകണ്‌ഠപുരം സി.ഐ, ഇ.പി സുരേശൻ കുടുംബത്തിന് താക്കോൽ കൈമാറി.