കേരളം

kerala

ETV Bharat / state

'തെണ്ടൽ' സമരവുമായി ഹോട്ടലുടമ

തളിപ്പറമ്പിലെ ഹോട്ടൽ അസോസിയേഷൻ നേതാവ് മൊട്ടമ്മൽ ലക്ഷ്മണനാണ് വ്യത്യസ്‌തമായ പ്രതിഷേധം നടത്തിയത്.

hotel  kannur  lockdown  കണ്ണൂർ  ലോക്ക് ഡൗൺ  ഹോട്ടൽ
ഹോട്ടൽ വ്യവസായത്തിന്‍റെ ദുരിതാവസ്ഥ'തെണ്ടൽ' സമരവുമായി ഹോട്ടലുടമ

By

Published : Jul 19, 2020, 8:00 PM IST

കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് ഹോട്ടൽ വ്യവസായത്തിന് സംഭവിച്ച ദുരിതാവസ്ഥ അധികൃതരെ അറിയിക്കാൻ 'തെണ്ടൽ' സമരവുമായി ഹോട്ടലുടമ. തളിപ്പറമ്പിലെ ഹോട്ടൽ അസോസിയേഷൻ നേതാവ് മൊട്ടമ്മൽ ലക്ഷ്മണനാണ് വ്യത്യസ്‌തമായ പ്രതിഷേധം നടത്തിയത്. ലോക്ക് ഡൗൺ കാരണം ഹോട്ടൽ അടച്ചിടേണ്ടി വന്നതോടെ ഹോട്ടൽ വ്യവസായം പാടെ തകർന്ന നിലയിലാണ്. കച്ചവടം പോലുമില്ലാതെ കെട്ടിട വാടകയും നികുതിയും വൈദ്യുതി ബില്ലും അടക്കേണ്ടി വരുന്നതോടെ ഇവരുടെ ദുരിതവും ഇരട്ടിച്ചു. മിക്ക ഹോട്ടലുകളും ഇപ്പോഴും തുറന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാൻ മൊട്ടമ്മൽ ലക്ഷ്മണൻ തളിപ്പറമ്പിൽ പ്രതിഷേധ സൂചകമായി 'തെണ്ടൽ സമരം' നടത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെ തളിപ്പറമ്പ് ബസ് സ്‌റ്റാൻഡ് പരിസരത്തായിരുന്നു ലക്ഷ്മണന്‍റെ സമരം.

ഹോട്ടൽ വ്യവസായത്തിന്‍റെ ദുരിതാവസ്ഥ'തെണ്ടൽ' സമരവുമായി ഹോട്ടലുടമ

കടുത്ത പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഹോട്ടൽ വ്യവസായം അവസാനിപ്പിച്ച് തട്ടുകട തുടങ്ങാനാണ് ലക്ഷ്മണൻ പദ്ധതിയിടുന്നത്. ലക്ഷ്മണന്‍റെ സമരത്തിന് പിന്തുണയുമായി ഹോട്ടൽ ആൻഡ് റസ്‌റ്റോറന്‍റ് അസോസിയേഷൻ നേതാക്കളും രംഗത്തെത്തി. സമരത്തിന്‍റെ ഭാഗമായി ഭിക്ഷ യാചിച്ച് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.

ABOUT THE AUTHOR

...view details