കേരളം

kerala

ETV Bharat / state

മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാശ്രമം - hospitalissue

ആത്മഹത്യാശ്രമത്തിനിടയിൽ തലക്കും കൈകാലുകൾക്കും പരിക്കേറ്റ സുരേഷ് ബാബുവിനെ അഗ്നിശമന സേനയുടെ സഹായത്തോടെ ആശുപത്രിയിലാക്കി

ദ്യാസക്തി  വിറളി  ആശുപത്രി കെട്ടിടം  ആശുപത്രി  അഗ്നിശമന സേന  സുരേഷ് ബാബു  hospitalissue  തലശേരി ജനറൽ ആശുപത്രി
മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാശ്രമം

By

Published : Apr 7, 2020, 3:59 PM IST

കണ്ണൂർ:മദ്യാസക്തിയെ തുടർന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചയാൾ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടി. മട്ടന്നൂർ കോളാരി സ്വദേശി സുരേഷ് ബാബു (45)ആണ് തലശേരി ജനറൽ ആശുപത്രി മെഡിക്കൽ വാർഡിൽ നിന്നും താഴേക്ക് ചാടിയത്.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാശ്രമം

ആത്മഹത്യാ ശ്രമത്തിനിടയിൽ തലക്കും കൈകാലുകൾക്കും പരിക്കേറ്റ സുരേഷ് ബാബുവിനെ അഗ്നിശമന സേനയുടെ സഹായത്തോടെ ആശുപത്രിയിലാക്കി. പരിക്ക് സാരമുള്ളതല്ല. ലോക്‌ഡൗണിനെ തുടർന്ന് മദ്യശാലകൾ തുറക്കാത്ത സാഹചര്യത്തിൽ മദ്യപാന ശീലമുള്ള ഇയാൾ പ്രയാസത്തിലായി. ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് കഴിഞ്ഞ ദിവസം ചികിത്സക്കായി തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചതായിരുന്നു.

ABOUT THE AUTHOR

...view details