കണ്ണൂര്‍: കോട്ടൂരിലെ മാന്നാത്ത് ചിന്നമ്മ 74ാം വയസിലും തിരക്കിലാണ്. ചിന്നമ്മച്ചേടത്തിയുടെ കൈയില്‍ കിട്ടിയാല്‍ പാളയും വാഴപ്പോളയുമെല്ലാം നിമിഷനേരം കൊണ്ടാണ് ആരെയും വിസ്‌മയിപ്പിക്കുന്ന അലങ്കാരവസ്‌തുക്കളായി മാറുന്നത്. ഒഴിവുസമയങ്ങൾ ആനന്ദകരമാക്കുന്നതിനൊപ്പം പാഴ്‌വസ്‌തുക്കളില്‍ നിന്നുള്ള അലങ്കാരവസ്‌തു നിര്‍മാണം ചിന്നമ്മക്ക് ഇന്നൊരു വരുമാനമാര്‍ഗം കൂടിയാണ്. ഒമ്പത് വർഷത്തോളമായി തുടരുന്ന അലങ്കാരവസ്‌തു നിര്‍മാണം ചിന്നമ്മയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറി. ഭർത്താവ് ആന്‍റണിയായിരുന്നു കരകൗശലവസ്‌തു നിർമാണത്തിലെ ചിന്നമ്മയുടെ പ്രോത്സാഹനം. രണ്ട് വർഷം മുമ്പ് ആന്‍റണി ലോകത്തോട് വിട പറഞ്ഞെങ്കിലും ഭര്‍ത്താവിന്‍റെ ഓര്‍മകൾക്കൊപ്പം ചിന്നമ്മ തന്‍റെ ശീലത്തെയും ചേര്‍ത്തുപിടിച്ചു.
അലങ്കാരവസ്‌തു നിര്‍മാണത്തിലെ ചിന്നമ്മ ഗാഥകൾ - manath chinnamma
പാഴ്‌വസ്‌തുക്കളില്‍ നിന്നുള്ള അലങ്കാര വസ്‌തുനിര്‍മാണം വരുമാനമാര്‍ഗമാക്കി 74 വയസുകാരി ചിന്നമ്മ
അലങ്കാരവസ്‌തുനിര്‍മാണത്തിലെ ചിന്നമ്മ ഗാഥകൾ
ആദ്യമൊക്കെ കൗതുകത്തിനായി ഉണ്ടാക്കിത്തുടങ്ങിയതായിരുന്നു. എന്നാൽ ആവശ്യക്കാര്‍ തേടിയെത്തിയതോടെ ഇതൊരു വരുമാനാമാർഗമായി മാറുകയായിരുന്നു. എന്നാൽ അമിതവില ഈടാക്കരുതെന്ന ഭർത്താവിന്‍റെ ഉപദേശം ഇന്നും ചിന്നമ്മ പാലിക്കുന്നു. സ്വന്തം വീടലങ്കരിക്കാൻ നിരവധി ആളുകളാണ് അലങ്കാരവസ്‌തുക്കൾക്കായി ചിന്നമ്മയെ സമീപിക്കുന്നത്. ആവശ്യാനുസരണം സാധനങ്ങൾ ഉണ്ടാക്കികൊടുക്കാൻ 74ാം വയസിലും ചിന്നമ്മ ചുറുചുറുക്കോടെ പണിപ്പുരയിലാണ്.
Last Updated : Feb 15, 2020, 8:04 PM IST