കണ്ണൂർ : പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിന്‍റേത് വെറുമൊരു മതിൽക്കെട്ടല്ല. ചരിത്രം പറയുന്ന ചുറ്റുമതിലാണ്. സ്വാമി ആനന്ദതീർത്ഥന്‍റെ ജീവിതത്തിലെ നിർണായക സംഭവങ്ങളെ 21 പ്ലോട്ടുകളാക്കി വരച്ചുചേർത്തിരിക്കുകയാണ് ഈ മതിലുകളിൽ ചിത്രകലാ പരിഷത്ത്.
ചരിത്രാടയാളങ്ങളുള്ള ചുമര്‍ ; ഗാന്ധി മാവിന് ചുറ്റുമുള്ള മതിലുകള്‍ പറയും സ്വാമി ആനന്ദ തീർത്ഥന്‍റെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍ - kerala latest news
സ്വാമി ആനന്ദതീർഥന്‍റെ ജീവിതത്തിലെ നിർണായക സംഭവങ്ങളെ 21 പ്ലോട്ടുകളാക്കി മതിലുകളിൽ വരച്ചുചേർത്തിരിക്കുകയാണ് ചിത്രകലാകാരരുടെ കൂട്ടായ്‌മയായ ചിത്രകലാ പരിഷത്ത്
'ചരിത്രം പറയുന്ന ചുറ്റുമതിൽ' : ഗാന്ധി മാവിനു ചുറ്റുമുള്ള മതിലുകളിലുള്ളത് സ്വാമി ആനന്ദ തീർത്ഥന്‍റെ ജാതി വിരുദ്ധ പോരാട്ട കഥ
നവോത്ഥാന നയകനായ സ്വാമി ആനന്ദ തീർത്ഥൻ പയ്യന്നൂരിൽ തന്‍റെ ആശ്രമത്തിനോട് ചേർന്ന് സ്ഥാപിച്ചതാണ് ശ്രീനാരായണ വിദ്യാലയം. ഇതിന്‍റെ ഒരു വശത്തായാണ് ഗാന്ധി നട്ട മാവുള്ളത്. ഗാന്ധി മാവും ആശ്രമവും കാണാനായി വിദ്യാർഥികളുൾപ്പടെ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
കേരള ചിത്രകലാ പരിഷത്തിലെ 20 കലാകാരര്‍ ചേർന്നാണ് 21 പ്ലോട്ടുകളിലായി ചരിത്ര ചിത്ര രചന പൂർത്തിയാക്കിയത്. ഈ ഗാന്ധി മാവിന് ചുറ്റുമുള്ള മതിൽ ഇനി സ്വാമി ആനന്ദ തീർത്ഥന്‍റെ ജാതി വിരുദ്ധ പോരാട്ടത്തിന്‍റെ കഥ പറയും.