കണ്ണൂര്‍: ചരിത്രം പഠിക്കാത്തവരാണ് ഇന്ന് ഇന്ത്യൻ ചരിത്രം മുഴുവൻ മാറ്റിയെഴുതാൻ ശ്രമിക്കുന്നതെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. എൻ.ഇ.ബാലറാം മെമ്മോറിയൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന പുരാവസ്‌തു പുരാരേഖ വകുപ്പ് ഒരുക്കിയ പൈതൃക വിജ്ഞാന പ്രദർശനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകാർ പ്രചരിപ്പിക്കുന്നത് നുണകളാണെന്ന് പറയണമെങ്കിൽ നമുക്ക് അതിനെക്കുറിച്ച് അറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം അറിയാത്തവർ തിരുത്താന്‍ ശ്രമിക്കുന്നു:ഡോ.ഗോപിനാഥ് രവീന്ദ്രൻ - കണ്ണൂരില്‍ പൈതൃക വിജ്ഞാന പ്രദർശനം
എൻ.ഇ.ബാലറാം മെമ്മോറിയൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന പുരാവസ്‌തു പുരാരേഖ വകുപ്പ് സംഘടിപ്പിച്ച വിജ്ഞാന പ്രദർശനം കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
പൈതൃക വിജ്ഞാന പ്രദർശനം
നമ്മുടെ ഭാരതത്തിന് ഒരു സുവർണ കാലഘട്ടമുണ്ടായിരുന്നു. എന്നാലത് മുസ്ലീം ആക്രമണത്തോടെ നശിപ്പിക്കപ്പെട്ടുവെന്ന വസ്‌തുതക്ക് നിരക്കാത്ത അശാസ്‌ത്രീയമായ കാര്യങ്ങളാണ് ഫാസിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ഇത്തരം നുണ പ്രചരണങ്ങളെ ശക്തമായി നേരിടാൻ ചരിത്രത്തെ കുറിച്ച് നമുക്ക് നല്ല അറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.