ചെറുപുഴ : ചെറുപുഴയിൽ ഇന്നലെ (10.04.2022) വൈകുന്നേരം ആറരയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും മലയോരത്ത് വൻ നാശനഷ്‌ടം. വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടു. ചെറുപുഴ ടൗണിലെ അമ്പലം റോഡിലെ അഭീഷ് ഹോട്ടലിന് മുകളിൽ തെങ്ങ് കടപുഴകി വീണു. ഹോട്ടലിൻ്റെ മേൽക്കൂര പൂർണമായും തകർന്നു. ആളപായമില്ല.
കനത്ത കാറ്റിലും മഴയിലും ചെറുപുഴയില്‍ കനത്ത നാശനഷ്‌ടം ; വൈദ്യുതി തടസപ്പെട്ടു - കനത്ത മഴയും കാറ്റും ചെറുപുഴയിൽ നാശനഷ്‌ടം
കാറ്റിലും മഴയിലും മലയോരത്ത് വൻ നാശനഷ്‌ടം. വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടു
ചെറുപുഴ കനത്ത കാറ്റിലും മഴയിലും മലയോരത്ത് വൻ നാശനഷ്‌ടം. വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടു. ചെറുപുഴ ടൗണിലെ ഹോട്ടലിന് മുകളിൽ തെങ്ങ് വീണു
Also read: കോട്ടയം ജില്ലയിൽ നാശം വിതച്ച് കനത്ത മഴ
മലയോര ഹൈവേയിൽ മഞ്ഞക്കാടിന് സമീപം മരം വീണ് ദീർഘ നേരം ഗതാഗതം തടസപ്പെട്ടു. ബെംഗളൂരു, കോട്ടയം, എറണാകുളം തുടങ്ങിയ പ്രദേശത്തേക്കുള്ള ദീർഘദൂര ബസ്സുകളും ആലക്കോട്, പ്രാപ്പൊയിൽ, തിരുമേനി പ്രദേശങ്ങളിലേക്കുള്ള സ്വകാര്യ വാഹനങ്ങളും ഏറെ നേരം ഗതാഗത കുരുക്കിൽപ്പെട്ടു.