കണ്ണൂർ: മഹ ചുഴലിക്കാറ്റിനെ തുടർന്ന് കണ്ണൂരിലും കടൽ പ്രക്ഷുബ്‌ധമായി. മത്സ്യബന്ധനത്തിന് പോയ അഞ്ച് ബോട്ടുകൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. ആയിക്കര, തലശേരി എന്നിവിടങ്ങളിൽ നിന്നും കടലിൽ പോയ ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്.
മഹ ചുഴലിക്കാറ്റ് ;കണ്ണൂരിൽ കടൽക്ഷോഭം - മഹാ ചുഴലിക്കാറ്റ് കണ്ണൂർ വാർത്തകൾ
തയ്യിൽ-തലശേരി ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം സുരക്ഷാ മുന്നറിയിപ്പ് നൽകി
ജില്ലയിൽ കനത്ത മഴ തുടരു
ബോട്ടുകൾ കണ്ടെത്താനായി ജില്ലാ ഭരണകൂടം നാവികസേനയുടെ സഹായം തേടി. തയ്യിൽ - തലശേരി ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം സുരക്ഷാ മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങിലും കടൽ ഭിത്തി തകർന്നതിനെ തുടർന്ന് തിരമാലകൾ അടിച്ച് കയറുകയാണ്. താൽകാലിക സംവിധാനം ഉറപ്പ് വരുത്താൻ തഹൽസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം തീരപ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
Last Updated : Oct 31, 2019, 7:34 PM IST