കേരളം

kerala

ETV Bharat / state

വെള്ളത്തില്‍ മുങ്ങി ശ്രീകണ്ഠപുരം നഗരം - മഴ

ജില്ലയിലെ മലയോര മേഖലയിലെ പുഴകൾ എല്ലാം കരകവിഞ്ഞു ഒഴുകുന്നു

വെള്ളത്തില്‍ മുങ്ങി ശ്രീകണ്ഠപുരം നഗരം

By

Published : Aug 9, 2019, 5:14 PM IST

കണ്ണുര്‍:മൂന്നു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ ശ്രീകണ്ഠപുരം നഗരം വെള്ളത്തിനടിയിലായി. നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതോടെ നഗരം ഒറ്റപെട്ട നിലയിലായി. ജില്ലയിലെ മലയോര മേഖലയിലെ പുഴകൾ എല്ലാം കരകവിഞ്ഞു ഒഴുകുകയാണ്. തുടര്‍ന്ന് നിരവധി കുടുംബങ്ങളെ സ്ഥലത്ത് നിന്ന് പാർപ്പിച്ചു.

ശ്രീകണ്ഠപുരം ടൗണിലെ രണ്ട് നില കെട്ടിടങ്ങള്‍ വരെ മുങ്ങുന്ന നിലയിലാണ്. സ്ഥലത്ത് പൊലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തില്‍ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇവിടെ സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. സ്ഥലത്ത് ഗതാഗതം, വൈദ്യുതി ബന്ധം എന്നിവ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വൻ മരങ്ങൾ അടക്കം കടപുഴകി വീഴുകയും ചെയ്യുന്നുണ്ട് പല ഇടങ്ങളിലും ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും കിട്ടാത്ത സ്ഥിതി ആണ്. കര്‍ണാടകാ മേഖലയില്‍ ഉരുള്‍പൊട്ടിയത് മൂലം മലയോര മേഖലയിലും ധാരാളമായി വെള്ളം കയറിയിട്ടുണ്ട്.

ഇരുട്ടി മേഖലയിലും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജോയിച്ചന്‍ എന്നയാളുടെ വീട് തകര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന് ഈ വീട് അറ്റകുറ്റ പ്രവര്‍ത്തി നടത്തി വീണ്ടും വാസയോഗ്യമാക്കുകയായിരുന്നു. അതിനിടയിലാണ് കുന്ന് ഇടിഞ്ഞുവീണ് വീട് വീണ്ടും തകര്‍ന്നത്. ഇരിട്ടി കച്ചേരിക്കടവ് പഴയ പാലവും ഒലിച്ചുപോയി. പല സ്ഥലങ്ങളിലും ഉരുള്‍ പൊട്ടി. ജില്ലയിലെ ചെങ്കല്‍,കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കലക്ടർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ കാരണം പഴശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഏതു നിമിഷത്തിലും തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്തു ഉള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.

ശക്തമായ മലവെള്ളപ്പാച്ചിലിൽ വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപ് ഒറ്റപ്പെട്ടു. വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതോടെ ഇന്നലെ വൈകുന്നേരം മുതൽ രക്ഷാപ്രവർത്തകർ ദ്വീപ് നിവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെ മലവെള്ളപ്പാച്ചിൽ ശക്തി പ്രാപിച്ചതിനാൽ നാറാത്ത് ഭാഗത്തു നിന്നും പാമ്പുരുത്തിയിലേക്കുള്ള പാലം അടച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വെള്ളത്തില്‍ മുങ്ങി ശ്രീകണ്ഠപുരം നഗരം

ABOUT THE AUTHOR

...view details