കണ്ണൂർ: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്‌ടം. തലശേരി, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും നാശം വിതച്ചത്. പ്രദേശത്ത് 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കനത്ത മഴ തുടരുന്നത് പരിഗണിച്ച് ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 23 കുടുംബങ്ങളില്‍ നിന്നായി 137 പേരെ മാറ്റി പാര്‍പ്പിച്ചു. ഇതില്‍ ആറ് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്‌ടം
പ്രദേശത്ത് 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കനത്ത മഴ തുടരുന്നത് പരിഗണിച്ച് ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 21 പുരുഷന്മാരും 24 സ്ത്രീകളും 12 കുട്ടികളും രണ്ട് മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെ 59 പേരാണുള്ളത്.
ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 21 പുരുഷന്മാരും 24 സ്ത്രീകളും 12 കുട്ടികളും രണ്ട് മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെ 59 പേരാണുള്ളത്. എരഞ്ഞോളി, കോടിയേരി, തിരുവങ്ങാട്, പെരിങ്ങത്തൂര്‍, പിണറായി, പുത്തൂര്‍, പടുവിലായി വില്ലേജുകളിലെ വീടുകളാണ് തകര്‍ന്നത്. ഇവിടെ ആറ് കുടുംബങ്ങളില്‍ നിന്നായി 24 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം തലശേരി കുട്ടിമാക്കൂലിനടുത്ത് വയലളം അന്തോളിമലയില്‍ മണ്ണിടിച്ചിൽ ഉണ്ടായി. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്‌ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. തിരുവങ്ങാട് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുപ്പം പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചപ്പാരപ്പടവ് ടൗണിലെ കടകളില്‍ വെള്ളം കയറി. ഇരിട്ടി താലൂക്കില്‍ ഒമ്പത് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കനത്ത മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷിനാശവും സംഭവിച്ചു.