മഴ കനക്കുന്നു; പാനൂരിൽ മരങ്ങൾ കടപുഴകി - മഴ കനക്കുന്നു
വരപ്ര, ചെണ്ടയാട്, മുളിയാത്തോട്, മേലെ കുന്നോത്തുപറമ്പ്, കണ്ണങ്കോട്, മനേക്കര പ്രദേശങ്ങളിലാണ് മരങ്ങൾ കടപുഴകി വീണത്. ചൊവ്വാഴ്‌ച രാത്രി എട്ടിനും ബുധനാഴ്‌ച പുലർച്ചെയുമാണ് കാറ്റ് ശക്തമായി വീശിയത്.
കണ്ണൂർ: കനത്ത കാറ്റിലും മഴയിലും പാനൂരിന്‍റെ കിഴക്കൻ മേഖലയിൽ നിരവധി നാശനഷ്‌ടങ്ങൾ. വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി കമ്പികളും തൂണുകളും തകർന്നു. ഗതാഗതം തടസപ്പെട്ടു. മേഖലയിൽ വൈദ്യുതി നിലച്ചു. വരപ്ര, ചെണ്ടയാട്, മുളിയാത്തോട്, മേലെ കുന്നോത്തുപറമ്പ്, കണ്ണങ്കോട്, മനേക്കര പ്രദേശങ്ങളിലാണ് മരങ്ങൾ കടപുഴകി വീണത്. ചൊവ്വാഴ്‌ച രാത്രി എട്ടിനും ബുധനാഴ്‌ച പുലർച്ചെയുമാണ് കാറ്റ് വീശിയത്. കണ്ണങ്കോട് കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്‍റെ സമീപം മരം കടപുഴകി വീണ് വിശ്രമ കേന്ദ്രം പൂർണമായും തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.