കണ്ണൂർ:ന്യൂ മാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വില്ലേജ് ഓഫീസർ ഉൾപ്പടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസറും ഹെൽത്ത് ഇൻസ്പെക്‌ടറും ഉൾപ്പെടെയുളളവർക്ക് എതിരെയാണ് നടപടിയെടുത്തത്. ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ കെ.ടി മനോജ്, വില്ലേജ് ഓഫീസർ മുരളി, അജയകുമാർ, അനിൽ കുമാർ എന്നിവരെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്‌തു.
ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാ ശ്രമം; വില്ലേജ് ഓഫീസർ ഉൾപ്പടെ നാലു പേരെ അറസ്റ്റ് ചെയ്തു
വില്ലേജ് ഓഫീസറും ഹെൽത്ത് ഇൻസ്പെക്‌ടറും ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്‌തു
ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാ ശ്രമം
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരണം നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ശേഷം നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് അമിതമായി ഗുളിക കഴിച്ച് ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.