കണ്ണൂർ:സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യ നില തൃപ്‌തികരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മങ്കിപോക്‌സ് വിഷയത്തിൽ രണ്ട് മാസം മുൻപ് തന്നെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. നിലവിൽ മൂന്ന് കേസുകളാണ് മങ്കി പോക്‌സ് പോസിറ്റീവ് ആയിട്ടുള്ളത്, മൂന്ന് പേരും മറ്റ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തിയവരാണെന്നും മന്ത്രി വ്യക്തമാക്കി.
മങ്കിപോക്‌സ് സ്ഥിരീകരിച്ച 3 പേരുടെയും ആരോഗ്യ നില തൃപ്‌തികരം; ആരോഗ്യമന്ത്രി വീണ ജോർജ് - സംസ്ഥാനത്തെ കൊവിഡ് കണക്കുകളെ കുറച്ച് വീണ ജോർജ്
നിലവിൽ സംസ്ഥാനത്ത് മൂന്ന് കേസുകളാണ് മങ്കിപോക്‌സ് പോസിറ്റീവ് ആയിട്ടുള്ളത്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് രോഗികളുടെയും മരണപ്പെട്ടവരുടെയും കൃത്യമായ കണക്ക് കേന്ദ്രത്തിന് നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മങ്കിപോക്‌സ് സ്ഥിരീകരിച്ച 3 പേരുടെയും ആരോഗ്യ നില തൃപ്‌തികരം; ആരോഗ്യമന്ത്രി വീണ ജോർജ്
കൊവിഡ് രോഗികളുടെയും മരണപ്പെട്ടവരുടെയും കൃത്യമായ കണക്ക് കേന്ദ്രത്തിന് നൽകുന്നില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധവും നിർഭാഗ്യകരവുമാണ്. രോഗികളുടെയും മരണപ്പെട്ടവരുടെയും വളരെ കൃത്യമായ കണക്ക് കേന്ദ്രത്തിന് നൽകുന്നുണ്ട്. കൊവിഡ് സാഹചര്യത്തെ തുടർന്ന് മരുന്നുകളുടെ ഉപയോഗങ്ങൾ കൂടിയതായും നിലവിൽ മരുന്ന് ക്ഷാമം പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.