കണ്ണൂർ:പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. ഡയാലിസിസ് മെഷീൻ പ്രവർത്തിക്കാനാവശ്യമായ ആർ.ഒ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലെ തകരാർ പരിഹരിക്കാൻ മന്ത്രി വീണ ജോർജ്ജ് അധികൃതർക്ക് നിർദേശം നൽകി.
കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങിയ സംഭവം; അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി - ടി.വി സുഭാഷ്
പരിയാരം സർക്കാർ മെഡിക്കൽ കോളജിലാണ് ആർ.ഒ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലെ തകരാർ കാരണം കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങിയത്
കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങിയ സംഭവം; അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി
ALSO READ:രാജ്യശ്രദ്ധ നേടി കൊവിഡ് ജാഗ്രത പോർട്ടൽ
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്നു തന്നെ തകരാർ പരിഹരിച്ച് പ്ലാൻ്റിൻ്റെ പ്രവർത്തനം പുനസ്ഥാപിക്കുമെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഡയാലിസിസും ഇന്നു തന്നെ പുനരാംഭിക്കും. കൊവിഡ് രോഗികൾക്കുള്ള ചികിത്സ മുടങ്ങില്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.