കേരളം

kerala

ETV Bharat / state

ഹജ്ജ് ക്യാമ്പിന് തുടക്കം; കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം പുലർച്ചെ പുറപ്പെട്ടു - മന്ത്രി വി അബ്‌ദുറഹിമാൻ

ആദ്യ വിമാനം പുലർച്ചെ 1.45ന് പുറപ്പെട്ടു. 145 പേരടങ്ങിയ സംഘമാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത്. യാത്രികരിൽ ഭൂരിഭാഗവും സ്‌ത്രീകൾ.

Hajj  hajj camp  hajj camp kannur airport  kannur airport hajj camp  hajj first flight from kannur  hajj camp inaugurated by chief minister  ഹജ്ജ്  ഹജ്ജ് ക്യാമ്പ്  ഹജ്ജ് ക്യാമ്പ് കണ്ണൂർ  കണ്ണൂർ വിമാനത്താവളം  കണ്ണൂർ വിമാനത്താവളം ഹജ്ജ് ക്യാമ്പ്  ഹജ്ജ് യാത്രികർ  ഹജ്ജ് ആദ്യ വിമാനം  ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി  വഖഫ്  മന്ത്രി വി അബ്‌ദുറഹിമാൻ  ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം
ഹജ്ജ്

By

Published : Jun 4, 2023, 10:38 AM IST

കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു

കണ്ണൂർ :ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് തുടക്കമായി. ഹജ്ജ് യാത്രികരെയും കൊണ്ട് കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം പുലർച്ചെ 1.45നാണ് പുറപ്പെട്ടത്. കണ്ണൂർ വിമാനത്താവളത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.

ഇന്ന് പുലർച്ചെ 1.30ന് കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാനാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. 145 പേരടങ്ങിയ സംഘമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ജിദ്ദയിലേക്ക് പുറപ്പെട്ടത്. കെകെ ശൈലജ എംഎൽഎ, മുൻ എംഎൽഎ എംവി ജയരാജൻ, ഹജ്ജ് കമ്മറ്റി അംഗങ്ങളായ പിപി മുഹമ്മദ് റാഫി, പിടി അക്ബർ, മട്ടന്നൂർ നഗരസഭ മുൻ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, എംബാർക്കേഷൻ നോഡൽ ഓഫിസർ എംസികെ അബ്‌ദുല്‍ ഗഫൂർ ഹജ്ജ് സെൽ ഓഫിസർ എൻ നജീബ്, കിയാൽ എംഡി സി ദിനേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്‌തവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 6,831 സ്ത്രീകളും 4,290 പുരുഷന്മാരും സംസ്ഥാനത്ത് നിന്ന് ഇത്തവണ ഹജ്ജ് യാത്രികരായി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായാണ് ഹജ്ജ് ക്യാമ്പിന്‍റെ ഉദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാമ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

അവരവരുടെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ്ജ് തീർഥാടനത്തെ മാറ്റണമെന്നും എങ്കിലേ ആത്മവിമർശനവും മാനസികാവബോധത്തിലേക്കുള്ള സഞ്ചാരവും സാധ്യമാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹജ്ജ് തീർഥാടനം കണ്ണൂർ വിമാനത്താവളത്തിന്‍റെ പുരോഗതിക്ക് മുതൽക്കൂട്ടാവും. വടക്കേ മലബാറിന്‍റെ ഹജ്ജ് തീർഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂരെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജിന്‍റെ ആദ്യഘട്ടമാണിത്. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹജ്ജ് തീർഥാടനത്തിൽ മാത്രമല്ല, മറ്റ് എല്ലാ മേഖലകളിലും സർക്കാരിന്‍റെ കരുതൽ സ്‌പർശമുണ്ട്. അത് അങ്ങനെ തന്നെ തുടരുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് ആദ്യ ദിവസത്തെ തീർഥാടക സംഘത്തിൽ ഉള്ളത്.

പ്രതിസന്ധികൾക്കിടയിലും ഹജ്ജ് ക്യാമ്പിന്‍റെ ഉദ്ഘാടനം : കണ്ണൂർ വിമാനത്താവളം പ്രതിസന്ധി നേരിടുന്ന അതേ ഘട്ടത്തിൽ തന്നെയാണ് ഹജ്ജ് തീർഥാടന ക്യാമ്പിന്‍റെ ഉദ്ഘാടനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. അതിനാൽ തന്നെ ഹജ്ജ് ക്യാമ്പിന്‍റെ ഉദ്ഘാടന വേളയിൽ എല്ലാം വിമാനത്താവളത്തിന്‍റെ സംരക്ഷണത്തെ കുറിച്ചാണ് രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കിയത്. കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് സ്‌കൂൾ പദവി ഉൾപ്പെടെ നേടിയെടുക്കാൻ കേന്ദ്രത്തിൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണം എന്നായിരുന്നു കെ സുധാകരൻ എംപിയുടെ പ്രതികരണം.

വിമാന സർവീസുകൾ പലതും പിൻവലിച്ചതോടെ കണ്ണൂർ വിമാനത്താവളം ശൂന്യമായി മാറുകയാണ് വിദേശ സർവീസുകൾ വേണമെന്ന ആവശ്യവുമായി പലതവണ കേന്ദ്ര മന്ത്രിമാരെ സമീപിച്ചു. എന്നാൽ കണ്ണൂർ വിമാനത്താവളം ഉൾപ്രദേശത്താണ് എന്ന മറുപടിയാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. ഇതിനെതിരെ കേന്ദ്ര മന്ത്രിയെ കണ്ട് പ്രതിഷേധമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേരളത്തിൽ എവിടെ നിന്ന് യാത്ര ചെയ്‌താലും ഹജ്ജ് തീർഥാടകർക്ക് ചൂഷണമാണ് എന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുള്ളക്കുട്ടിയുടെ മറുപടി.

ഹജ്ജ് നയത്തിൽ സമഗ്രമായ മാറ്റമാണ് ഇത്തവണ കേന്ദ്ര സർക്കാർ വരുത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ സ്ഥിരം ഹജ്ജ് ഹൗസ് നിർമിക്കണമെന്നും ഇതിനായി ഗ്രാൻഡ് ഉൾപ്പെടെ ലഭ്യമാക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details