കണ്ണൂർ:കേളകം വനാതിർത്തിയില്‍ ഉള്‍പ്പെട്ട കൃഷിയിടത്തിലെ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ കസ്റ്റഡിയിലെടുത്ത് പേരാവൂർ എക്‌സൈസ്. ഓണാഘോഷം വരാനിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ പ്രത്യേക എൻഫോഴ്‌സ്‌മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
കണ്ണൂരിലെ കൃഷിയിടത്തില്‍ നാടൻ തോക്കുകൾ; കസ്റ്റഡിയിലെടുത്ത് എക്‌സൈസ് - കസ്റ്റഡിയിലെടുത്ത് എക്‌സൈസ്
കേളകം വെണ്ടേക്കുംചാലിൽ നിന്ന് നാല് കിലോമീറ്റർ അകലെ ആശാൻ മല എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നാണ് തോക്കുകൾ കണ്ടെത്തിയത്.
കൃഷിയിടത്തിൽ ഒളിപ്പിച്ചുവച്ച രണ്ട് നാടൻതോക്കുകളും എട്ടു തിരകളുമാണ് കണ്ടെടുത്തത്. വനാതിർത്തിയിൽ വ്യാജവാറ്റ് സംഘങ്ങൾ സജീവമാണെന്ന് ഉത്തര മേഖല സ്ക്വാഡംഗം പ്രിവന്‍റീവ് ഓഫിസർ എം.പി സജീവന് രഹസ്യ വിവരം ലഭിച്ചിരുന്നു. കേളകം വെണ്ടേക്കുംചാലിൽ നിന്ന് നാല് കിലോമീറ്റർ അകലെ ആശാൻ മല എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നാണ് തോക്കുകൾ കണ്ടെത്തിയത്.
തോക്കുകളും തിരകളും തുടർനടപടികൾക്കായി കേളകം പൊലീസിന് കൈമാറി. പ്രിവന്‍റീവ് ഓഫീസർ സി.എം ജയിംസ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ മജീദ്, കെ.എ ഉണ്ണിക്കൃഷ്ണൻ എന്നിവരും റെയ്‌ഡ് സംഘത്തിലുണ്ടായിരുന്നു.