കണ്ണൂർ:കേന്ദ്ര സർക്കാർ പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യനോ ഒന്നുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നേരിട്ടാൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നമുക്ക് വിജയിക്കാൻ സാധിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. തളിപ്പറമ്പ സർ സയ്യിദ് കോളജ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വഭേദഗതി നിയമത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ജിഗ്നേഷ് മേവാനി - ഗുജറാത്ത് എംഎൽഎ
തളിപ്പറമ്പ സർ സയ്യിദ് കോളേജ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യനായി നേരിട്ടാൽ പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്നത് തടയാമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി
കേരള ഗവർണർ മോദിയുടെയും അമിത്ഷായുടെയും കളിപ്പാട്ടം പോലെ പ്രവർത്തിക്കുന്നുവെന്ന് പരുപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ജെ എൻ യു പ്രതിനിധി ഡോളൻ സാമന്ത പറഞ്ഞു. ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്തു.
Last Updated : Jan 1, 2020, 7:14 PM IST