കണ്ണൂരിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് കേസെടുത്തു - guest workers protest
മുപ്പതോളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പണമില്ലാതായതോടെയാണ് പ്രതിഷേധം ഉണ്ടായതെന്ന് കരാറുകാരന്‍
കണ്ണൂർ: നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെയും കരാറുകാരനെതിരെയും കേസെടുത്തു. പയ്യന്നൂർ രാമന്തളിയിലാണ് തമിഴ്‌നാട് സ്വദേശികളായ 13 തൊഴിലാളികൾക്കെതിരെ കേസെടുത്തത്. പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്‌മിന്‍റെ പേരിലും പയ്യന്നൂർ പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. കലാപത്തിന് പ്രേരണ നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുപ്പതോളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പണമില്ലാതായതോടെയാണ് പ്രതിഷേധമുയർന്നതെന്നാണ് കരാറുകാരന്‍റെ വിശദീകരണം. എന്നാൽ നാട്ടിലേക്ക് പോകണമെന്ന് മാത്രമാണ് തൊഴിലാളികൾ ആവശ്യപ്പെട്ടതെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.